ബംഗാളിലെ ഒരു ഗ്രാമീണ കാലിച്ചന്ത.
അവിടെ കന്നുകാലികളെ വളർത്തി ജീവിക്കുന്ന ഒരു സാധാരണ ഹിന്ദു സ്ത്രീ.
ബലി പെരുന്നാൾ വിപണി ലക്ഷ്യമിട്ട് ലക്ഷങ്ങൾ കടം വാങ്ങിയാണ് അവർ എല്ലാ കൊല്ലത്തേതും പോലെ ഇത്തവണയും കന്നുകാലികളെ വളർത്തിയത്. ആ മൃഗങ്ങളെ വാങ്ങാൻ വരുന്നതാകട്ടെ മുസ്‌ലിം വ്യാപാരികളും.
ബലി പെരുന്നാൾ സയമത്ത് ബംഗാളിലെ പ്രധാന കാഴ്ചയാണ് കാലികളെ വിൽക്കാൻ നിൽക്കുന്നത് ഹിന്ദു കുടുംബങ്ങളും വാങ്ങാൻ എത്തുന്നത് മുസ്ലിം സഹോദരങ്ങളും.
അവർക്കിടയിൽ പ്രശ്നമൊന്നുമില്ല. നൂറ്റാണ്ടുകളായി അവർക്കിടയിലുള്ളത് വിശ്വാസത്തിന്റെ കച്ചവട ബന്ധമാണ്.
പക്ഷേ സംങപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയം ബിജെപിയുടെ രൂപത്തിൽ അവിടെ കടന്നുവന്നപ്പോൾ കഥ മാറി.
മതവിദ്വേഷം വിറ്റ് അധികാരത്തിലെത്തിയ രാഷ്ട്രീയം, ഹിന്ദുക്കൾ മുസ്ലിംകൾക്ക് കന്നുകാലി വിൽക്കുന്നത് പോലും തടയാൻ തുടങ്ങി.
ഫലമോ?
കാലിച്ചന്തകൾ ശൂന്യമായി.
വാങ്ങാൻ ആളില്ലാതായി.
കർഷകർ കടത്തിൽ മുങ്ങി.
സാധാരണ കുടുംബങ്ങളുടെ അടുക്കള പ്രതിസന്ധിയിലായി.
ഇതാണ് വിദ്വേഷ രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖം
വോട്ട് ചോദിക്കുമ്പോൾ
"ഹിന്ദു സംരക്ഷണം" എന്ന് ഉറക്കെ വിളിക്കും.
അധികാരത്തിൽ എത്തിയാൽ
ഹിന്ദു കർഷകന്റെ വരുമാനം തകർക്കും.
ഹിന്ദു വ്യാപാരിയുടെ മാർക്കറ്റ് ഇല്ലാതാക്കും.
ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ പോലും ഇടപെടും.
യുപി, ബിഹാർ തുടങ്ങി ഒടുവിൽ മണിപ്പൂർ വരെ — മതധ്രുവീകരണ രാഷ്ട്രീയം സമൂഹങ്ങളെ എങ്ങനെ അസ്ഥിരമാക്കുന്നുവെന്ന് രാജ്യം പലവട്ടം കണ്ടതാണ്.
ആ സ്ത്രീയുടെ വാക്കുകൾ വെറുമൊരു പരാതി അല്ല —
ഈ രാജ്യത്തോടുള്ള മുന്നറിയിപ്പാണ്:
"മുസ്ലീങ്ങൾ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല…
ദയവായി ഞങ്ങളുടെ ഉപജീവനം തകർക്കരുത്..." വിഡിയോ താഴെ👇
ഓർക്കുക —
വെറുപ്പിന്റെ രാഷ്ട്രീയം തിരഞ്ഞെടുപ്പുകൾ ജയിച്ചേക്കാം.
പക്ഷേ അത് ഒരിക്കലും ജനങ്ങളുടെ വയറു നിറയ്ക്കില്ല.
മതത്തിന്റെ പേരിൽ കെട്ടിപ്പൊക്കുന്ന മതിലുകൾക്കടിയിൽ
അവസാനം ചതഞ്ഞുതീരുന്നത് സാധാരണ ഹിന്ദുവും മുസ്ലിമും തന്നെയാണ്.
- Mubarak Ravuthar
No comments:
Post a Comment